ഓപ്പറേഷന്‍ ഡി-ഹണ്ട്: 80 പേരെ അറസ്റ്റ് ചെയ്തു


കോഴിക്കോട്: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി മേയ് ഒന്നിന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 80 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (24.18 ഗ്രാം ), കഞ്ചാവ് (2.382 കി.ഗ്രാം), കഞ്ചാവ് ബീഡി (84 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

വ്യത്യസ്ത തരത്തിലുള്ള നിരോധിത മയക്കു മരുന്ന് കൈവശം വെച്ചതിന് 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായി സംശയിക്കപ്പെടുന്ന 1872 ആളുകളെ പരിശോധനക്ക് വിധേയമാക്കി. നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെടുന്ന ആളുകളെ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടത്തുന്നത്.

പൊതുജനങ്ങളിൽ നിന്നും മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ സ്വീകരിച്ചു നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്  കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 9497927797 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

TAGS : |
SUMMARY : Operation D-Hunt: 80 people arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!