ലുലു ഫാഷന്‍ വീക്ക് മൂന്നാം എഡിഷന്; 10 ന് തുടക്കം

ബെംഗളൂരു: രാജാജിനഗര്‍ ലുലു മാള്‍ സംഘടിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിന്റെ മൂന്നാമത് പതിപ്പിന് മേയ് 10 നു തുടക്കമാകും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫാഷൻ വീക്കിൽ നിരവധി ആഗോള ബ്രാൻഡുകളുടെ സ്പ്രിംഗ്, സമ്മർ കളക്ഷനുകൾ വില്പനയ്ക്ക് എത്തും. ഫാഷൻ ഫോറം, ഫാഷൻ ഷോകൾ, ഫാഷൻ അവാർഡുകൾ ഫാഷൻ ഇൻഫ്ലുവൻസർ മീറ്റുകൾ എന്നി നിരവധി ഇവന്റുകൾ പരിപാടിയുടെ ഭാഗമായി നടക്കും ഫാഷൻ, സെലിബ്രിറ്റി മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ഇവന്റിൽ പങ്കെടുക്കും.
ഇത്തവണത്തെ ഫാഷന്‍ വീക്ക് ഇവന്റുകള്‍ ഒരുക്കുന്നത് ഇന്ത്യയിലെ പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍മാരും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരുമായ ഫഹീം രാജയും ജാക്കി ബെസ്റ്റര്വിച്ചുമാണ്. രണ്ട് ദിവസത്തെ ഷോകളില്‍ യുഎസ് പോളോ, യുഎസ് പോളോ കിഡ്സ്, വാന്‍ ഹ്യൂസന്‍, പീറ്റര്‍ ഇംഗ്ലണ്ട്, സഫാരി, ജോക്കി, ഐഡന്റിറ്റി, വിഐപി, ക്രിംസണ്‍ ക്ലബ്, ഇന്ത്യന്‍ ടെറെയിന്‍, ആര്‍ഇഒ, ലെവിസ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, അമുക്തി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രശസ്ത മോഡലുകള്‍ റാംപ് വോക്ക് നടത്തും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് മീറ്റാണ് ലുലു ഫാഷന്‍ വീക്കിലൂടെ ബെംഗളൂരുവില്‍ നടക്കുന്നതെന്ന് ലൂലു മാള്‍ ബെംഗളൂരു റീജിയണല്‍ ഡയറക്ടര്‍ ഷരീഫ് കൊച്ചുമോന് പറഞ്ഞു. ആഗോള ഫാഷന്‍ ഇന്ഡസ്ട്രിയിലെ സ്റ്റൈല്‍, ക്രിയേറ്റിവിറ്റി, ഇന്നോവേഷന്‍ എന്നിവയുടെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ഫാഷനും ഇന്നോവേഷനും ഒത്തുചേരുന്ന ആകര്‍ഷകമായ അനുഭവം ലുലു ഫാഷൻ വീക്ക് നല്‍കുമെന്നും ഷരീഫ് കൊച്ചുമോന് പറഞ്ഞു.
TAGS : LULU MALL | LULU FASHION WEEK-2025
SUMMARY : Lulu Fashion Week 3rd edition begins on the 10th



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.