ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ; ബെംഗളൂരുവിൽ തിരംഗ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ബിബിഎംപി


ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ സായുധ സേന നടത്തിയ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ പ്രഖ്യാപിച്ച് ബിബിഎംപി. ബെംഗളൂരുവിൽ നാളെ തിരംഗ യാത്ര (ഫ്ലാഗ് മാർച്ച്) സംഘടിപ്പിക്കുമെന്ന് ബിബിഎംപി അറിയിച്ചു. മാർച്ച് കെആർ സർക്കിളിൽ നിന്ന് ആരംഭിച്ച് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പരിപാടിയിൽ പങ്കെടുക്കും.

ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും രാവിലെ 9 മണിക്ക് മുമ്പ് കെആർ സർക്കിളിൽ ഒത്തുകൂടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുമുണ്ട്. മാർച്ചിനിടെ ഗതാഗതം സുഗമമാക്കാൻ പോലീസ് വകുപ്പുമായി ഏകോപിപ്പിക്കുന്നതിന് ഈസ്റ്റ്‌ സോണൽ കമ്മീഷണറെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ ഹാജർനില നിരീക്ഷിക്കാൻ ജോയിന്റ് കമ്മീഷണർമാരോട് ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മാർഷലുകളെ വിന്യസിക്കും. കൂടാതെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വൈദ്യസഹായം നൽകാൻ ബിബിഎംപി ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: |
SUMMARY: BBMP to organise flag march to support Operation Sindoor

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!