ഓപറേഷന്‍ സിന്ദൂര്‍: കൊടും ഭീകരര്‍ ഉള്‍പ്പെടെ 100 ഭീകരരെ ഇന്ത്യ വകവരുത്തി, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ്. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നാളെ 12 മണിക്ക് പാകിസ്ഥാൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു.

വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇതുവരെയുള്ള നടപടികൾ സൈന്യം വിശദീകരിച്ചത്. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഭീകരരുടെ പ്രധാന കേന്ദ്രം തകര്‍ത്തു. അജ്മല്‍ കസബിനെ പരിശീലിപ്പിച്ച മുരിദ്‌കെയിലെ കേന്ദ്രമാണ് തകര്‍ത്തത്. സൂക്ഷ്മതയോടെയായിരുന്നു ആക്രമണങ്ങള്‍. ആക്രമണ സമയം പാകിസ്ഥാന്‍ യാത്രാ വിമാനങ്ങളെ കവചമാക്കാന്‍ ശ്രമിച്ചു. ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയി. യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും ഭീകരര്‍ ഉള്‍പ്പടെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണം നടത്തിയവരെയും വകവരുത്തി. ഓപറേഷനില്‍ നിര്‍ണായക പങ്കുവഹിച്ചത് വ്യോമസേനയായിരുന്നു. അന്തർവാഹിനികളും യുദ്ധക്കപ്പലുകളും ആക്രമണത്തിന്റെ ഭാഗമായി. നാവിക സേനയും തിരിച്ചടിയിൽ പങ്കാളികളായി.

പാകിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ശ്രീനഗര്‍ മുതല്‍ നലിയ വരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ തടഞ്ഞു. തുടര്‍ച്ചയായി വന്ന ഡ്രോണുകളെല്ലാം തകര്‍ത്തു.

പാകിസ്ഥാന്റെ നിര്‍ണായക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. പാക് എയര്‍ഫീല്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കി. പാകിസ്ഥാന്‍ സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.


TAGS : |
SUMMARY : Operation Sindoor: India kills 100 terrorists, including top terrorists, destroys nine terror camps


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!