നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ 9.45 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ നിരവധി കാലതാമസങ്ങൾക്ക് ശേഷമാണ് യാത്രക്കാർക്കായി തുറക്കുന്നത്. തുടക്കത്തിൽ, സർവീസ് പരിമിതമായിരിക്കും. ട്രെയിനുകൾ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രമേ നിർത്തുകയുള്ളൂ.
നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായിട്ടുണ്ടെങ്കിലും, പുതിയ ഡ്രൈവറില്ലാ ട്രെയിൻ സെറ്റുകൾ വൈകിയെത്തിയതാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടതെന്ന് ബിഎംആർസിഎൽ പറഞ്ഞു. തുടക്കത്തിൽ, 30 മിനിറ്റ് ഇടവേളകളിൽ മൂന്ന് ട്രെയിനുകൾ സർവീസ് നടത്തും. ആർവി റോഡിലെയും ബൊമ്മസാന്ദ്രയിലെയും ടെർമിനൽ സ്റ്റേഷനുകൾ കൂടാതെ അഞ്ച് പ്രധാന സ്റ്റേഷനുകളിൽ സർവീസുകൾ ലഭ്യമാകും. ഘട്ടം ഘട്ടമായി അധിക സ്റ്റേഷനുകളും ട്രെയിനുകളും ലഭ്യമാക്കും.
ഇലക്ട്രോണിക്സ് സിറ്റിയെയും ബെംഗളൂരുവിന്റെ തെക്കൻ ഭാഗങ്ങളെയും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. നേരത്തെ, യെല്ലോ ലൈൻ മെയ് പകുതിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ സൂചന നൽകിയിരുന്നു. എന്നാൽ ലോജിസ്റ്റിക് തടസ്സങ്ങൾ കാരണം സമയപരിധി നീട്ടിവെക്കുകയായിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro yellow line to start service by june



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.