വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരുക്ക്, 14 പേരുടെ നില ഗുരുതരം

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയര്‍പിന്‍ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
Bus loses control and falls into a ditch in Valparai; 30 injured, 14 in critical condition