ആശങ്ക വേണ്ട, മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി


തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. അർജന്റീനയ്‌ക്കും നമുക്കും കളി നടത്തണമെന്നാണ്‌ ആഗ്രഹം. സ്‌പോൺസർ പണമടയ്‌ക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. അർജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും പ്രശ്നമുള്ളതായി അവർ പറഞ്ഞിട്ടില്ല, വരവ്‌
ഉപേക്ഷിച്ചിട്ടുമില്ല. പേമെന്റ്‌ അവിടെയെത്തിയാൽ മറ്റ്‌ തടസങ്ങളൊന്നുമില്ല. മന്ത്രി പറഞ്ഞു,

കേന്ദ്ര സർക്കാരിന്റെയും റിസർവ്‌ ബാങ്കിന്റെയും മറ്റും അംഗീകാരമടക്കം വേണ്ട കാര്യങ്ങളാണിവ. അർജന്റീന ടീം മാനേജ്‌മെന്റ്‌ ഇവിടെ വന്ന്‌ വിവരങ്ങൾ കൃത്യമായി അറിയിക്കും. അടുത്തയാഴ്‌ച കൂടുതൽ വിവരങ്ങൾ പറയാം. എന്നാണ്‌ കളിയെന്നത്‌ അടക്കമുള്ള കാര്യങ്ങളറിയിക്കാൻ സംയുക്ത വാർത്താസമ്മേളനം നടത്തും. ഒക്ടോബറിലാണ്‌ അവരുടെ ഇന്റർനാഷനൽ ബ്രേക്ക്‌. ആ സമയത്ത്‌ കളി നടക്കുമെന്നാണ്‌ പ്രതീക്ഷ. തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ല. മന്ത്രി പറഞ്ഞു.


TAGS: , ,
SUMMARY: Don't worry, Messi and his team will come to Kerala, says minister


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!