കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റയില്‍സ് ഷോപ്പിന് എന്‍ഒസി ഇല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍


കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റയില്‍സിന് എൻഒസി ഇല്ലെന്ന് ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്റഫ് അലി. തകര ഷീറ്റുകള്‍ കൊണ്ട് അടച്ചതാണ് രക്ഷപ്രവർത്തനം ദുഷ്കരമാക്കിയത്. ഇടനാഴികളില്‍ സാധനങ്ങള്‍ നിറച്ചിരുന്നു. അഗ്നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തീപിടിത്തത്തിന്‍റെ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഇന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീപിടിത്തത്തില്‍ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കല്‍ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്‍കി.

അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകള്‍ തമ്മില്‍ ചില തർക്കങ്ങള്‍ നിലനിന്നിരുന്നു. ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.

കെട്ടിട നിർമ്മാണത്തിലെ പിഴവ് തൻ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു. തീപിടിത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ്‌ കെ.പ്രവീണ്‍ കുമാർ ആവശ്യപ്പെട്ടു.

TAGS :
SUMMARY : Kozhikode fire: District Fire Officer says textile shop does not have NOC


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!