എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി


ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ലോക്സഭാ സ്ഥാനാർഥികളുമായുള്ള ഓൺലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാർടികളുടെ ഇന്ത്യ കൂട്ടായ്‌മ എ​ത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് നിങ്ങൾ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടില്ലേ എന്നായിരുന്നു രാഹുലിന്റെ മറുപടി. 295 സീറ്റിലെങ്കിലും ഇന്ത്യ കൂട്ടായ്‌മ വിജയിക്കുമെന്നാണ് ഇന്ത്യ കൂട്ടായ്‌മ നേതൃയോഗം വിലയിരുത്തിയത്. എൻഡിഎയ്‌ക്ക്‌ കിട്ടുക പരമാവധി 235 സീറ്റാണെന്നും ജനങ്ങളിൽനിന്ന്‌ നേരിട്ട്‌ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ കണക്കൂകൂട്ടലെന്നും  എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചാനലുകളുടെ എക്‌സിറ്റ്‌പോൾ കേന്ദ്രസർക്കാരി‍ന്റെ കണക്കാണ്‌. ഇന്ത്യ കൂട്ടായ്‌മയെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്നും ഖാർഗെ പറഞ്ഞു.

അതേസമയം 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ന്യൂസ് – ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി – പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് – മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്‌കര്‍, സി വോട്ടര്‍, ന്യൂസ് നേഷന്‍ എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സര്‍വേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്‌കര്‍ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവര്‍ചിച്ചിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ബിജെപി കാലുറപ്പിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.‘ ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌' വായനക്കാർക്കിടയിൽ നടത്തിയ സർവെയിൽ എൻഡിഎയ്‌ക്ക്‌ 256 സീറ്റും  ഇന്ത്യ കൂട്ടായ്‌മ -158 ഉം മറ്റുള്ളവർക്ക് -129 ഉം സീറ്റ് പ്രവചിക്കുന്നു.

 


TAGS : , EXIT POLL, RAHUL GANDHI
KEYWORDS : ‘It's a Modi poll', Rahul Gandhi says that the India alliance will win 295 seats


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!