തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോര്‍പറേഷനില്‍ ആരോഗ്യ വിഭാഗത്തിന്റെ ഡ്രൈവറാണ് സതീശൻ.
നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുവർഷമായി കോര്‍പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്നാല്‍ എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതില്‍ ഒരു സൂചനയും ഇവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല.
The post തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico