ജയം ഉറപ്പിച്ച് ബിജെപി: 3000 കാവി ലഡുവിന് ഓര്‍ഡര്‍ നൽകി, താമര വിരിഞ്ഞാൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നൽകിയതായി ജില്ലയിലെ മുതിര്‍ന്ന നേതാവ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.
ശശി തരൂരും, പന്ന്യൻ രവീന്ദ്രനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാര്‍ ഇവാനിയോസ് കോളേജിലും സര്‍വോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയായാണ് വോട്ടെണ്ണൽ നടക്കുന്നത്. 1602 തപാൽ വോട്ടുകളാണ് ഇവിടെയുള്ളത്. ആദ്യ റൗണ്ടിൽ 94 ബൂത്തുകളാണ് എണ്ണുന്നത്. തിരഞ്ഞെടുപ്പ് തരംഗമാണെങ്കിൽ ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോൾ തന്നെ ഫലം അറിയാനാവും.
TAGS : ELECTION, KERALA
KEYWORDS: BJP leadership has ordered 3000 saffron laddus and is ready to celebrate when the lotus blossoms



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.