മൂന്നാം തവണയും സര്‍ക്കാറുണ്ടാക്കുമെന്ന് മോദി

വാരാണസി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അവിടെയെല്ലാം വീണ്ടും എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരി. തെലങ്കാനയില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയം നേടാനായെന്നും മോദി പറഞ്ഞു.
കേരളത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കായി പോരാടി, പീഡനങ്ങള്‍ക്കിടയിലും അവര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സുരേഷ് ഗോപി വിജയിച്ചത്, മോദി പറഞ്ഞു.