തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന് പവന് 560 രൂപ ഇടിഞ്ഞ് 93,760 രൂപയായി. ഇന്നലെ 94320 രൂപയായിരുന്നു വില. 18 കാരറ്റ് ഗ്രാമിന് 9640 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7510 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4845 രൂപയുമായി. 22 കാരറ്റ് സ്വര്‍ണം പവന് 93760 രൂപ.
18 കാരറ്റ് പവന് 77120 രൂപ. 14 കാരറ്റ് പവന് 60080 രൂപയായി. 9 കാരറ്റ് പവന് 38760 രൂപയിലെത്തി. വെള്ളിയുടെ കേരളത്തിലെ ഗ്രാം വില 172 രൂപയാണ്. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
SUMMARY: Gold rate is decreased













