Tuesday, December 2, 2025
25 C
Bengaluru

കരൂര്‍ അപകടത്തിലെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും മദ്രാസ് ഹൈക്കോടതി ഇടപെട്ട് രൂപീകരിച്ച സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ആണ് സർക്കാരിന്റെ വാദം.

അന്വേഷണം പക്ഷപാതപരം എന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല എന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീംകോടതിയായിരുന്നു ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും എന്നായിരുന്നു മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയത്.

കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് വിജയ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

SUMMARY: CBI probe into Karur accident; Tamil Nadu government files affidavit in Supreme Court

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്

തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു 

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍...

ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ....

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ....

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ്...

Topics

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

Related News

Popular Categories

You cannot copy content of this page