ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതി എന്ന ആളുടെ തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. 14 മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെയതെങ്കിലും. തോട്ടത്തിൽ കഴിഞ്ഞതിന്റെ ക്ഷീണവും പരിഭ്രമവുമല്ലാതെ കുട്ടിയുടെ ദേഹത്ത് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.
മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും തിരച്ചല്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാണാതായ കുഞ്ഞ് ഉപയോഗിച്ച ഉടുപ്പിന്റെ മണം പിടിച്ചാണ് നായ്ക്കള്‍ തെരച്ചിലിനിറങ്ങിയത്. അനിൽ കലപ്പ എന്നയാളുടെ ‘ഓറിയോ’ വളർത്തുനായ് ഒടുവിൽ ലക്ഷ്യത്തിലെത്തി. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.
SUMMARY: Despite a search by locals and forest guards, the baby could not be found; it was finally found by a pet dog.













