മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ​

ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത്‌ സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ.

മംഗള‍ൂരു ജങ്‌ഷൻ– തിരുവനന്തപുരം പ്രതിവാര സ്‌പെഷ്യൽ (06041): ഡിസംബര്‍ ഏഴു മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ ആറിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 6.30ന്‌ തിരുവനന്തപുരം നോർത്തിൽ എത്തും.

തിരുവനന്തപുരം നോർത്ത്‌– മംഗളൂരു ജങ്‌ഷൻ (06042): പ്രതിവാര സ്‌പെഷ്യൽഡിസംബര്‍ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാവിലെ 8.3-0ന്‌ പുറപ്പെട്ട്‌ രാത്രി 8.30ന്‌ മംഗളൂരു ജങ്‌ഷനിൽ എത്തും.

1എസി ടു ടയർ, 3എസി ത്രീ ടയർ, 15 സ്ലീപ്പർ കോച്ച്‌, 2 ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും. കാസറഗോഡ്, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ട‍ൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിങ്ങനെയാണ്‌ സ്‌റ്റോപ്പ്‌.
SUMMARY: Weekly special train on Mangaluru route

LEAVE A REPLY

Please enter your comment!
Please enter your name here