Friday, July 11, 2025
23.4 C
Bengaluru

സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂളിൻ്റെ മാനേജര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കി. 24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്റഫ് അഭിപ്രായപ്പെട്ടിരുന്നു.
SUMMARY: Education Department demands action against TK Ashraf for criticism of Zumba training
Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി. തൃണമൂല്‍...

വൈസ്മെൻ ക്ലബ് ഓഫ് ബാംഗ്ലൂർ ഇന്ദിരനഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: വൈസ്മെൻ ക്ലബ് ഓഫ് ബാംഗ്ലൂർ ഇന്ദിരനഗറിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ...

ഷെറിൻ ജയില്‍മോചിതയാകുന്നു; സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയില്‍മോചനം...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് മുട്ടം ഞാപ്പള്ളിൽ വീട്ടില്‍ പരേതനായ വാസുദേവൻ നായരുടെ...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

Topics

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ...

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ...

Related News

Popular Categories

You cannot copy content of this page