വിദ്യാഭ്യാസ സഹായ പദ്ധതിയുമായി കേരളസമാജം

0
12

ബെംഗളൂരു: അടുത്ത അധ്യയന വർഷം മിടുക്കരും നിർദ്ധനരുമായ വിദ്യാർഥികൾക്ക് സ്ക്കോളർഷിപ്പുമായി കേരള സമാജം. പത്ത് സോണുകളുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 150 വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച യോഗത്തിൽ കേരളസമാജം പ്രസിഡന്റ് ഹനീഫ് എം അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ വി , അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോൺ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

മലയാളികൾക്കും സമാജം അംഗങ്ങളുടെ കുട്ടികൾക്കും മുൻഗണന ലഭിക്കും . അപേക്ഷകൾ അതാതു സോണുകളിൽ മെയ് 15 ന് മുൻപായി നൽകേണ്ടതാണ്. അർഹരായവരെ സോൺ കമ്മറ്റികൾ തെരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.

അൽസൂരു സോൺ – ജയകുമാർ 98450 93811
കെ ആർ പുരം – ഷിബു കെ എസ് -98865 96748
വൈറ്റ് ഫീൽഡ് – സുരേഷ് കുമാർ -92431 85125
ഈസ്റ്റ് സോൺ – സജി പുലിക്കോട്ടിൽ – 98860 80105
കന്റോൺമെന്റ് – ലൈല രാമചന്ദ്രൻ – 91482 72727
മല്ലേശ്വരം – പോൾ പീറ്റർ – 8310301304
പീനിയ സോൺ – ജോസ് പി പി -98862 31716
മാഗഡി റോഡ് – അനിൽ കുമാർ -9449799575
സിറ്റി സോൺ – പ്രസീദ് കുമാർ -6366739999
യെലഹങ്ക – റജി എം ജി -98441 41542

LEAVE A REPLY

Please enter your comment!
Please enter your name here