കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: മാച്ചേരിയില്‍ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിർ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

TAGS : KANNUR | CHILDREN | DEATH
SUMMARY : Two children drowned while bathing in a pond in Kannur

LEAVE A REPLY

Please enter your comment!
Please enter your name here