കാപ്പ കേസ്; പത്തനംതിട്ട ഡി.വൈ.എഫ് ഐ മേഖലാ സെക്രട്ടറിയെ നാടുകടത്തി

പത്തനംതിട്ടയില്‍ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസില്‍ നാടുകടത്തിയത്.

പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. അഭിജിത്ത് ബാലൻ അറിയപ്പെടുന്ന റൗഡി എന്നാണ് പോലീസ് റിപ്പോർട്ട്. കൊലപാതക ശ്രമം, വാഹന അക്രമം, പോലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത് ബാലൻ.

TAGS : KAPPA | PATHANAMTHITTA | DYFI
SUMMARY : Kappa Case; Pathanamthitta DYFI regional secretary deported

LEAVE A REPLY

Please enter your comment!
Please enter your name here