റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ സ്വര്‍ണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഇന്ന് 320 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ 1700 രൂപ വര്‍ധിച്ച്‌ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തിയാണ് സ്വര്‍ണവില കഴിഞ്ഞ ദിവസം വരെ മുന്നേറിയത്. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here