വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനില്‍ കടത്തിയ 80 കിലോ പിടികൂടി

തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. വടക്കാഞ്ചേരി പോലീസും സിറ്റി ഡാൻസാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസ്, ഗുരുവായൂർ സിഐ പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, എസ്സിപിഒ അരുണ്‍, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

TAGS : GANJA
SUMMARY : 80 kg of ganja smuggled in the van was seized

LEAVE A REPLY

Please enter your comment!
Please enter your name here