തുവ്വൂരില്‍ മേല്‍പ്പാലഭിത്തി ഇടിഞ്ഞ് ട്രാക്കിലേക്ക്; മെമു ട്രെയിന്‍ തടസ്സപ്പെട്ടു

മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ തുവ്വൂരില്‍ മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു. ഇന്ന് പുലര്‍ച്ചെ മുന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ വഴിയുള്ള മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് സംഭവം. തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. പാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഭിത്തിയില്‍ നേരത്തേ വിള്ളല്‍ കണ്ടെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയും ചേര്‍ന്നതാകാം ഇടിച്ചിലിന് കാരണമെന്ന് സംശയിക്കുന്നു. സ്‌റ്റേഷനില്‍ നിന്ന് എടുത്ത ട്രെയിനായതിനാല്‍ വേഗം കുറഞ്ഞിരുന്നത് വലിയ അപകടം ഒഴിവാക്കാന്‍ സഹായിച്ചു. അഗ്‌നിശമനസേന, റെയില്‍വേ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ട്രാക്കില്‍ വീണ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു.

ഏകദേശം ഒന്നര മണിക്കൂര്‍ തടസ്സപ്പെട്ട മെമു ട്രെയിന്‍ പിന്നീട് നിലമ്പൂരിലേക്ക് മടങ്ങി. മറ്റു സര്‍വീസുകളും വൈകിയതോടെ യാത്രക്കാര്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 5.15ന് തുവ്വൂരിലെത്തേണ്ട രാജ്യറാണി എക്‌സ്പ്രസ് 7.45നാണ് പോയത്.

SUMMARY: Overpass wall collapses on track in Thuvvur; MEMU train disrupted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

Related Articles

Popular Categories