സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്ന തിരക്കിലായിരുന്നു സുരേഷ് സംഗയ്യ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

എം. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായ സുരേഷ് 2017ല്‍ റിലീസ് ചെയ്ത ഒരു കിടയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രം മികച്ച
നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്സ് ഓഫിസിലും വിജയമായി. രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്.

TAGS : LATEST NEWS
SUMMARY : Tamil director Suresh Sangaiah passed away

LEAVE A REPLY

Please enter your comment!
Please enter your name here