പരീക്ഷാഹാളിൽ കയറ്റിയില്ല; ഓടുന്ന ട്രെയിനിൽ നിന്നും വിദ്യാർഥി ചാടിമരിച്ചു

പട്ന: പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബിഹാറിലെ പട്നയിലാണ് സംഭവം. മസൗരി സ്വദേശി കോമൾ കുമാരിയാണ് മരിച്ചത്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

ചൊവ്വാഴ്ച പെൺകുട്ടി മഹാരാജ്‌ചക്കിലെ ബന്ധുക്കളുടെ ഗ്രാമത്തിലേക്ക് പോയിരുന്നു. ആറ് കിലോമീറ്റർ അകലെയായിരുന്നു പരീക്ഷാ കേന്ദ്രം. രാവിലെ 9ന് പരീക്ഷയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും 9.15നാണ് കേന്ദ്രത്തിൽ എത്താനായത്. അപ്പോഴേക്കും ഗേറ്റുകൾ അടച്ചിരുന്നു.

9:30 നാണ് പരീക്ഷകൾ ആരംഭിക്കുക. 15 മിനിറ്റുമാത്രമാണ് വൈകിയതെന്നും പരീക്ഷ എഴുതാനായില്ലെങ്കിൽ തന്റെ ഭാവി അപകടത്തിലാകുമെന്നും പെൺകുട്ടി സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. ​ഗേറ്റ് തുറന്നു നൽകാൻ പെൺകുട്ടി അപേക്ഷിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ അനുവദിച്ചില്ല.

പ്രവേശനം നിഷേധിച്ചതോടെ ദുഖിതയായി കോമൾ വീട്ടിലേക്ക് മടങ്ങി. നദൗലിയിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. തരേഗ്ന, മസൗരി കോടതി സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ട്രെയിനിൽ നിന്ന് കോമൾ താഴേക്ക് ചാടി. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ബന്ധുക്കൾക്ക് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്ന മൃതദേഹം പിന്നീട് പൊലീസ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചതിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇതര സംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുന്ന പിതാവിൻ്റെ മൂന്ന് മക്കളിൽ മൂത്തവളായിരുന്നു കോമൾ. പരീക്ഷാ നടത്തിപ്പിലെ കർക്കശമായ സമയക്രമങ്ങൾ ഒരു വിദ്യാർഥിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
SUMMARY: Student jumps to death from moving train after not being allowed into exam hall

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

Related Articles

Popular Categories