കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരുക്ക്. ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പോക്കറ്റ് റോഡില്‍നിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വീടിന്റെ മതില്‍ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.

തലകീഴായി വീണകാർ കിണറിന്റെ ഇരുമ്പുനെറ്റില്‍ തങ്ങി നിന്നു. കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ പരുക്ക് ഗുരുതരമല്ല.

TAGS : CAR | ACCIDENT | KOZHIKOD
SUMMARY : Car overturns into a well and has an accident

LEAVE A REPLY

Please enter your comment!
Please enter your name here