ബഹിരാകാശ രം​ഗത്ത് പുതുചരിത്രം; അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം കുറിച്ച് ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്,​ ത്രീ ഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച അർദ്ധക്രയോജനിക് എൻജിൻ റോക്കറ്റ് ‘അഗ്നിബാൺ’ വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ അഗ്നികുലിന്റെ സ്വന്തം ലോഞ്ച് പാഡിൽ നിന്ന് ഇന്നലെ രാവിലെ 7.15നായിരുന്നു പരീക്ഷണം. സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റ‍ർ മിഷൻ – 01 ( SOrTeD )​ എന്ന പേരിൽ നടത്തിയ വിക്ഷേപണം പൂർണ വിജയമാണെന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. നേരത്തേ നാല് തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. എട്ട് കിലോമീറ്റർ കുത്തനെയുള്ള പ്രയാണത്തിന് ശേഷം റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഇക്കൊല്ലം അവസാനം ഉപഗ്രഹം വിക്ഷേപിക്കും.

2017ല്‍ എയറോസ്പേസ് എന്‍ജിനിയര്‍മാരയ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്മോസിന് തുടക്കമിട്ടത്. . തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന,  കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ റജിസ്റ്ററ്റർ ചെയ്തിട്ടുള്ള  അഗ്നികുൽ കോസ്മോസ് ലോഞ്ച് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡിനും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here