മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്. സ്മാർട്ട്‌ഫോൺ ചാർജ് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. നനഞ്ഞ കൈകൾ കൊണ്ടായിരുന്നു ശ്രീനിവാസ് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചത്.

ശ്രീനിവാസ് കുഴഞ്ഞുവീണതോടെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായാണ് ശ്രീനിവാസ് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ബിരുദം പൂർത്തിയാക്കി കമ്പ്യൂട്ടർ സയൻസിൽ കോഴ്‌സ് പഠിക്കുന്നതിനായി അടുത്തിടെയാണ് ശ്രീനിവാസ് ബെംഗളൂരുവിലേക്ക് എത്തിയത്. സംഭവത്തിൽ ബസവേശ്വര നഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | ELECTROCUTION
SUMMARY: Youth electrocuted while charging mobile phone

LEAVE A REPLY

Please enter your comment!
Please enter your name here