സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ്. പവൻ വില വീണ്ടും 57,000 രൂപയില്‍ താഴെയെത്തി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് 56,920 രൂപയിലും ഗ്രാമിന് 7,115 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,875 രൂപയിലെത്തി.

തിങ്കളാഴ്ച പവന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞിരുന്നു. പിന്നാലെ ചൊവ്വാഴ്ച പവന് 320 രൂപ കൂടുകയും ചെയ്തിരുന്നു. ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച 80 രൂപ ഉയർന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും താഴേക്കുപോയത്.

TAGS : GOLD RATES
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here