കൈരളി കലാസമിതി ഓണോത്സവം 29 ന്

ബെംഗളൂരു : കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ബൈരതി ബസവരാജ് എം.എൽ.എ., നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കളമത്സരം, പ്രച്ഛന്നവേഷ മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂൾ വിദ്യാർഥികൾ, യുവജനവേദി എന്നിവരുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടാകും.

പൊതുയോഗത്തിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറയും. വി.എം. രാജീവ്, രാധാകൃഷ്ണൻ ജെ. നായർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.

വൈകിട്ട് നാലിന് വിഷ്ണു അശോക് (വയലിൻ), ജയൻ എയ്യക്കാട് (സാക്സോഫോൺ) എന്നിവർ പങ്കെടുക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നടക്കും. 6.30 ന് പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും. ഫോൺ: 9845439090.
<BR>
TAGS : ONAM-2024

LEAVE A REPLY

Please enter your comment!
Please enter your name here