ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 6 നവജാത ശിശുക്കൾ വെന്തു മരിച്ചു. ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്.

12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന് രക്ഷിച്ചുവെങ്കിലും ഇതിൽ ആറ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. തീപടർന്നതിനു പിന്നാലെ തന്നെ കുട്ടികളെ മാറ്റിയിരുന്നു. പുക ശ്വസിച്ചതും കുട്ടികളുടെ മരണത്തിനിടയാക്കിയതായി പ്രാഥമിക വിലയിരുത്തലുണ്ട്.

ഡൽഹി സഹാദ്ര ഏരിയയിലെ റസിഡൻഷ്യൽ ബിൽഡിങ്ങിലും ​ശനിയാഴ്ച തീപിടത്തമുണ്ടായി. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് 13 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here