Follow the News Bengaluru channel on WhatsApp

മുസ്ലീം വനിതകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ ആപ്ലിക്കേഷനെതിരെ കേസെടുത്തു

ഡല്‍ഹി: മുസ്ലീം വനിതകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ ആപ്ലിക്കേഷനെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ കേസെടുത്തു. ഡീല്‍ ഓഫ് ദ ഡേ എന്ന ലേബല്‍ ചെയ്ത് മുസ്ലീം വനിതകളുടെ ചിത്രങ്ങള്‍ ലേലം ചെയ്ത സുല്ലി ഡീല്‍ ആപ്ലിക്കേഷനെതിരെയാണ് കേസെടുത്തത്. പ്രമുഖ പത്രപ്രവര്‍ത്തക ഉള്‍പ്പെടെയുള്ള മുസ്ലീം വനിതകളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സ്വകാര്യ അക്കൗണ്ടുകളില്‍ നിന്ന് മോഷ്ടിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലേലമെന്ന രീതിയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇത് കമ്മിഷന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് വ്യാപക പരാതിയും വിമര്‍ശനവും ഉയര്‍ന്നതോടെ ഡല്‍ഹി പോലീസും ആപ്പിനെതിരെ കേസ് എടുത്തു. ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഓണ്‍ലൈനില്‍ പടങ്ങള്‍ അപ്ലോഡ് ചെയ്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.