Follow the News Bengaluru channel on WhatsApp

19-കാരന്റെ മൃതദേഹം കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

ഗാസിയാബാദ്: 19-കാരന്റെ മൃതദേഹം കാമുകിയുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ഗാസിയാബാദ് ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കാമുകിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 11-നാണ് മുര്‍സലീനെ കാണാതായത്. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ പോലീസില്‍ പരാതി നല്‍കി.തുടരന്വേഷണത്തിലാണ് പോലീസ് സംഘത്തിന് കാമുകിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാമുകിയെ ചോദ്യം ചെയ്തപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു മറുപടി. സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയുടെ ഒരുഭാഗത്ത് മണ്ണിളകി കിടക്കുന്നത് കണ്ടത്. ഇതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ തറ പൊളിച്ച് പരിശോധിക്കുകയും യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

എന്നാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്നാണ് പോലീസിന്റെ പ്രതികരണം.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.