Follow the News Bengaluru channel on WhatsApp

തൊഴിലവസരങ്ങൾ

  1. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. ബോക്‌സിങ്20, ജൂഡോ16, സ്വിമ്മിങ്16, ക്രോസ് കണ്‍ട്രി4, കബഡി 10, വാട്ടര്‍ സ്‌പോര്‍ട്‌സ്16, വുഷു 11, ജിംനാസ്റ്റിക്‌സ് 8, ഹോക്കി 8, വെയ്റ്റ്‌ലിഫ്റ്റിങ് 17, വോളിബോള്‍ 10, റെസ്ലിങ്22, ഹാന്‍ഡ്‌ബോള്‍ 8, ബോഡി ബില്‍ഡിങ് 6, ആര്‍ച്ചറി 20, തൈ ക്വാണ്ടോ10, അത്‌ലറ്റിക്‌സ്45, ഇക്വസ്‌റ്റൈറിയന്‍ 2, ഷൂട്ടിങ്6, ബാസ്‌കറ്റ്‌ബോള്‍6, ഫുട്‌ബോള്‍ 8 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 22.വിശദവിവരത്തിന് http://rectt.bsf.gov.in/
  2. അലഹബാദ് ഹൈക്കോടതിയില്‍ : അലഹബാദ് ഹൈക്കോടതിയില്‍ റിവ്യു ഓഫീസര്‍ 46, അസി. റിവ്യു ഓഫീസര്‍ 350, കംപ്യൂട്ടര്‍ അസിസ്റ്റന്റ് 15 എന്നിങ്ങനെ ആകെ 411 ഒഴിവുണ്ട്. യോഗ്യത ബിരുദവും കംപ്യൂട്ടറില്‍ ഡിപ്ലോമ/ സര്‍ടിഫിക്കറ്റ്. റിവ്യു ഓഫീസര്‍, അസി. റിവ്യു ഓഫീസര്‍ പ്രായം 21-35. കംപ്യൂട്ടര്‍ അസിസ്റ്റന്റ് 18-35. https://recruitment.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 16. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് http://recruitment.nta.nic.in അല്ലെങ്കില്‍ www.allahabadhighcourt.in
  3. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴില്‍ ബംഗളൂരുവിലുള്ള സെന്റര്‍ഫോര്‍ എയര്‍ബോണ്‍ സിസ്റ്റംസില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ 20 ഒഴിവുണ്ട്: എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ് 2, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് 5, ഇലക്ട്രോണികസ്് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് 9, ഇലട്രിക്കല്‍ എന്‍ജിനിയറിങ് 1, മെക്കാനിക്കല്‍ എന്‍ജിനിയറിങ് 3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംഇ/എംടെക്. 2020, 21 വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോറും പരിഗണിക്കും. ഉയര്‍ന്ന പ്രായം 28. അപേക്ഷ ഇ മെയില്‍ വഴി അയക്കേണ്ട അവസാന തീയതി ആഗസ്ത് 30. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.drdo.gov.in
  4. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് 487 ഒഴിവുണ്ട്: മാര്‍ക്കറ്റിങ് ഡിവിഷനില്‍ സതേണ്‍ റീജണലിലാണ് ഒഴിവ്. കേരളം തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഒഴിവ്. കേരളത്തില്‍ 64 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ് ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇല്രക്ടോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് വിഭാഗങ്ങളിലാണള ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ദ്വിവത്സര ഐടിഐയും. ടെക്‌നീഷ്യന്‍ അപ്രന്റിസ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ , ഇലക്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത പത്താംക്ലാസ്സും ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമയും. 50 ശതമാനം മാര്‍ക്ക് വേണം. ട്രേഡ് അപ്രന്റിസ്(അക്കൗണ്ടന്റ്) യോഗ്യത ബിരുദം ട്രേഡ് അപ്രന്റിസ് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍(സ്‌കില്‍ഡ് ഹോള്‍ഡേഴ്‌സ്), റീെൈട്ടല്‍ അസോസിയറ്റ്(ഫ്രഷര്‍), റീടൈല്‍ സെയില്‍സ് അസോസിയറ്റ്(സ്‌കില്‍ഡ് ഹോള്‍ഡേഴ്‌സ്), പ്ലസ്ടു ജയിക്കണം(ബിരുദം ഇല്ലാത്തവര്‍). ബന്ധപ്പെട്ട മേഖലകളില്‍ സര്‍ടിഫിക്കറ്റ് വേണം.പ്രായം 1824. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 28. വിശദവിവരത്തിനും അപേക്ഷിക്കാനും www.iocl.com
  5. ഭാരത് ഇലക്ട്രോണിക്‌സില്‍ അപ്രന്റിസ് 50 ഒഴിവുണ്ട്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമാണ്. ബംഗളൂരുവിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ മെംബര്‍ (റിസര്‍ച്ച് സ്റ്റാഫ്) ത്സതികയില്‍ എട്ട് ഒഴിവുണ്ട്. അപ്രന്റിസ് മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, സിവില്‍ വിഭാഗങ്ങളിലാണ് അവസരം. ഉയര്‍ന്ന പ്രായം 25. അപേക്ഷിക്കാന്‍ www.mhrdnats.gov.in കാണുക. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29. മെംബര്‍ (റിസര്‍ച്ച് സ്റ്റാഫ്) ഒഴിവ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഇ/എംടെക്. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 31.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.