ടെസ്റ്റ് ഡ്രൈവിന്റെ പേരില്‍ ബൈക്ക് എടുത്ത് മുങ്ങിയ മലയാളി യുവാവിനെ പോലീസ് പൊക്കി
ചെന്നൈ: ടെസ്റ്റ് ഡ്രൈവിനെടുത്ത ബൈക്കുമായി മുങ്ങിയ യുവാവിനെ തമിഴ്നാട് പോലീസ് പൊക്കി. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍(29) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. കര്‍ണാടകയിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്കാണ് ഇയാള്‍ വാങ്ങാനാണെന്ന വ്യാജേന ടെസ്റ്റ് ഡ്രൈവിന് എടുത്തത്. ബൈക്കുമായി ഇയാള്‍ കടന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഉടമ പോലീസിനെ വിവരമറിയിച്ചു.
ഫോണിന്റെ സിഗ്നല്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു മോഷ്ടിച്ച ബൈക്ക്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.