Follow the News Bengaluru channel on WhatsApp

യുവതിയെ കൊന്നു മുഖം വികൃതമാക്കി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സൂറത്ത് : യുവതിയെ കൊന്നു മുഖം വികൃതമാക്കി റെയില്‍വെ പാളത്തില്‍ തള്ളിയ കേസില്‍ സൂറത്ത് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് ജില്ലയിലെ മാണ്ഡ്‍വി താലൂക്ക്, കരംഗ് ഗ്രാമത്തിലെ വിനയ് റായിനെയാണ് (38) ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗ പരാതി നല്‍കുമെന്ന ഭയത്തെ തുടര്‍ന്നാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ തൊലി നീക്കം ചെയ്തിരുന്നു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിക്ക് കൊല്ലപ്പെട്ട യുവതിയുമായി ബന്ധമുണ്ടായിരുന്നു. ആഗസ്ത് 24 ന് നന്ദൂർബാർ ജില്ലയിലെ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായും അയാള്‍ക്കെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നതായും പ്രതി അറിഞ്ഞു.

വിവാഹം കഴിച്ചില്ലെങ്കിൽ തനിക്കുമെതിരെ ബലാത്സംഗ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും വിനയ് റായ് പറഞ്ഞു. തനിക്കെതിരെ പരാതി നൽകുമെന്ന് ഭയന്നാണ് താൻ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ വാദം. യുവതിയെ ട്രയിനില്‍ നന്ദൂര്‍ബാറിലേക്കു കൊണ്ടുപോവുകയും വിദൂരസ്ഥലത്ത് വച്ച് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.