Follow the News Bengaluru channel on WhatsApp

വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ വിളികൾ ; കർണാടക തീരത്തു കടുത്ത ജാഗ്രത നിർദ്ദേശം

മംഗളൂരു : കർണാടകയിലെ തീരദേശങ്ങളിൽ നിന്നും വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ വിളികൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് കർണാടക തീരത്തു കടുത്ത ജാഗ്രത നിർദ്ദേശം നൽകി. 225 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശങ്ങളിൽ ഇടതൂർന്ന വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ രീതിയിൽ ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത് .

കാർവാർ, ദക്ഷിണ കന്നഡ, ചിക്കമഗ്ലൂർ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് സാറ്റലൈറ്റ് കോളുകൾ വിളിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ജില്ലകളിലെ കുന്നുകളും ഇടതൂർന്ന വനപ്രദേശങ്ങളും ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ട്.

കർണാടകയിലെ ഈ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞയാഴ്ച വിദേശത്തേക്ക് ഫോൺ വിളികൾ പോയതായി കണ്ടെത്തി. ഈ സ്ഥലങ്ങളിലെ സ്ലീപ്പർ സെല്ലുകൾ വിദേശത്തെ ഭീകര വാദികളുമായി സമ്പർക്കം പുലർത്തുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. തീവ്രവാദികളെന്ന് സംശയിക്കുന്നവരിൽ നിന്നാണ് ഈ കോളുകൾ വിളിച്ചതെന്ന് അധികൃതർ പറയുന്നു. ഈ കോളുകൾ വിളിച്ചത് കർണാടകയിലെ സ്ലീപ്പർ സെല്ലുകളിൽ നിന്നാണെന്നും സംശയിക്കുന്നു.

മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ ശ്രീലങ്കയിൽനിന്നുള്ള 12 ഐഎസ് ഭീകരർ സംസ്ഥാനത്തെ തീരദേശ ജില്ലകളിലേക്ക് കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

2012 മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണുകളാണ് ഭീകരർ ഉപയോഗിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

കർണാടകയിലും കേരളത്തിലും കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതിനും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിനും അവർ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.