Follow the News Bengaluru channel on WhatsApp

പ്ലാസ്റ്റിക് നിരോധനം ആദ്യഘട്ടം ഇന്നു മുതൽ; 50,000 രൂപ വരെ പിഴ

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളിൽ ഒന്ന് ഇന്നു മുതൽ നടപ്പിലാകും.ഡിസംബർ 31 മുതൽ രണ്ടാംഘട്ടമായി 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

തുണി, കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ള ബദൽ സുലഭമാണെങ്കിലും ഉപയോഗം കുറവാണ്. പരിശോധന ശക്തമല്ലാത്തതിനാൽ ചെറിയ കടകളിൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം തുടർന്നു. ജൈവ വസ്തുക്കളിൽനിന്ന് നിർമിക്കുന്ന ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് മറ്റൊരു ബദൽ. എന്നാൽ, ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ ഇവിടെയില്ലാത്തത് തിരിച്ചടിയായി. പ്ലാസ്റ്റിക്കിന് ബദൽമാർഗത്തിനായി ആരംഭിച്ച സ്ഥാപനങ്ങൾ കോവിഡ് കാലത്ത് പൂട്ടിപ്പോയി.

നോൺ വൂവൺ വൻ അപകടകാരി പ്ലാസ്റ്റിക്കിനു പകരമെത്തിച്ച നോൺ വൂവൺ കാരിബാഗുകൾ കാഴ്ചയിൽ തുണിയെന്നു തോന്നുമെങ്കിലും അപകടകാരിയാണ്.
ന്യൂഡൽഹി ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ റിസർച്ച് നടത്തിയ പഠനത്തിൽ നോൺ വൂവൺ ഉത്പന്നങ്ങൾ പ്ലാസ്റ്റിക് പോലെത്തന്നെ അപകടകരമാണെന്നു കണ്ടെത്തിയിരുന്നു. ഇതിൽ 98.3 ശതമാനം പ്ലാസ്റ്റിക് പദാർഥമായ പോളി പ്രൊപ്പിലിനും കാൽസ്യം കാർബണേറ്റുമാണ്. ഇവ മണ്ണിൽ അലിയില്ല. കത്തിച്ചാൽ ഉരുകും.

രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കാനാണ് കേരളത്തിലും തീരുമാനം. തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ, നിർദേശം നൽകി. ബദൽ ഉത്പന്നങ്ങൾ യഥേഷ്ടം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.ആദ്യതവണ നിയമലംഘനം നടത്തുന്നവർക്ക് പിഴ 10,000 രൂപ. ആവർത്തിച്ചാൽ 25,000. തുടർന്നുള്ള ലംഘനത്തിന് 50,000. തുടർച്ചയായി നിയമലംഘനം നടത്തിയാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. വീണ്ടും പ്രവർത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.