Follow the News Bengaluru channel on WhatsApp

കുടകുവഴി കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കാൻ കർണാടക ആർ.ടി.സി

ബെംഗളൂരു: രണ്ടരമാസത്തിനു ശേഷം കുടകുവഴി കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടി കർണാടക ആർ.ടി.സി. കർണാടകത്തിലും കേരളത്തിലും കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ അന്തഃസംസ്ഥാന യാത്രക്കാരുടെ എണ്ണംകൂടിട്ടുണ്ട്. ദീപാവലിയ്ക്കുമുമ്പായി സർവീസ് തുടങ്ങും. ഓഗസ്റ്റ് ആദ്യവാരമാണ് കണ്ണൂർഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. സർവീസുകൾ റദ്ദാക്കിയത്.

കോവിഡ് വ്യാപനം തടയാൻ കുടക് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ബസ് സർവീസ് തുടങ്ങാൻ അനുവദിക്കണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ സർക്കാരിനോടും കുടക് ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.  അനുമതി ലഭിച്ചാൽ ദീപാവലിക്കു മുമ്പായി സർവീസുകൾ പുനരാരംഭിക്കും. അതിർത്തി ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ബെംഗളൂരുവിൽനിന്ന് മാക്കൂട്ടംവഴി കണ്ണൂരിലേക്കും കുട്ട വഴി മാനന്തവാടി ഭാഗത്തേയ്ക്കുമുള്ള രാത്രികാല ബസ് സർവീസുകളാണ് നിർത്തിവെച്ചത്. കേരള ആർ.ടി.സി. കണ്ണൂരിലേക്കുള്ള പകൽ സർവീസ് നടത്തുന്നുണ്ട്. കർണാടക ആർ.ടി.സി.യുടെ കാസർകോട്, കാഞ്ഞങ്ങാട് സർവീസുകൾ കുടക് വഴിയായതിനാൽ ഇതും റദ്ദാക്കിയിരുന്നു. കണ്ണൂരിൽ നിന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള എല്ലാ സംസ്ഥാനാന്തര സർവീസുകളും കുടക് വഴിയാണ്. നിലവിൽ കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർ സ്വകാര്യ വാഹനങ്ങളെയും തീവണ്ടിയെയുമാണ് ആശ്രയിക്കുന്നത്.

കർണാടക നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയാൽ കേരള, കർണാടക ആർ.ടി.സി.കൾ പഴയപോലെ എല്ലാ ബസുകളും സർവീസ് നടത്തും. കേരളത്തിൽ നിന്നുവരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കാൻ സാധ്യതയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.