Follow the News Bengaluru channel on WhatsApp

നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നാലുവയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് മന്ത്രാലയം പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു.

ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ലെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ.

ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശിക്കുന്നു. ഒരു കുട്ടി ധരിക്കേണ്ട സുരക്ഷാ വസ്ത്രം ക്രമീകരിക്കാവുന്ന തരത്തിലുള്ളതായിരിക്കണം. ഇതുവഴി, കുട്ടിയുടെ മുകൾഭാഗം (ഷോൾഡർ ഭാഗം) ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കണം. മുതുകുഭാഗത്ത് സ്ട്രാപ്പുകൾ ഘടിപ്പിച്ച്, രണ്ട് വലിയ ക്രോസിംഗ്-ഓവർ ലൂപ്പുകൾക്ക് മുകളിലൂടെ സ്ട്രാപ്പുകൾ മുറുക്കാനാകണം മന്ത്രാലയം വിശദീകരിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.