Follow the News Bengaluru channel on WhatsApp

നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍. പ്രതിയുടെ സഹായിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റേൺഷിപ്പിനെത്തിയ നിയമവിദ്യാർഥിനിയെ ലോകായുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്.എൻ. രാജേഷ് ഭട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയായ അഡ്വ. കെ.എസ്.എൻ. രാജേഷ് ഭട്ടിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ബൊണ്ടേലിലെ കെ.അനന്ത ഭട്ടിനെ (48) യാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രാജേഷ് ഭട്ട് ഇപ്പോഴും ഒളിവിലാണ്. പ്രതിയെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ സഹായിക്കുകയും രാജേഷ് ഭട്ടിന്റെ ഫോൺനമ്പർ പിന്തുടരാതിരിക്കാൻ ഫോൺ സൂക്ഷിക്കുകയും ചെയ്തതിനാണ് അനന്ത ഭട്ടിനെ അറസ്റ്റ്‌ ചെയ്തത്.

രാജേഷ് ഭട്ടിന്റെ കാറും ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്റേൺഷിപ്പിനായി ഓഫീസിലെത്തിയ ബിരുദ വിദ്യാർഥിനിയെ രാജേഷ് ഭട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒക്ടോബർ 20-ന് മംഗളൂരു വനിതാപോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സഹായി അനന്ത ഭട്ടിനെ പോലീസ് പിടികൂടിയത്. രാജേഷ് ഭട്ടിനെ അറസ്റ്റ്‌ ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥിനികളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.