Follow the News Bengaluru channel on WhatsApp

വാക്സിൻ ആർക്കും നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ ആർക്കും ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മാർഗരേഖപ്രകാരം വാക്സിനേഷൻ സ്വമേധയാ ആണെന്നും സർക്കാർ വ്യക്തമാക്കി.

അവശ്യസേവനങ്ങൾ ലഭിക്കാൻ വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കെതിരേ ദേശീയ രോഗപ്രതിരോധ സാങ്കേതിക ഉപദേശക സംഘത്തിലെ മുൻ അംഗം ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മരുന്നുനിർമാതാക്കൾ നൽകിയ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച നിയമത്തിലെ നടപടിക്രമങ്ങളെല്ലാം കർശനമായി പാലിച്ചിട്ടുണ്ട്. കോടതിക്ക് തെറ്റായ ചിത്രം നൽകാൻ ശ്രമിക്കുന്ന ഹർജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ചില സംസ്ഥാനങ്ങളുടെ നിബന്ധനകളെ ഹർജിയിൽ ചോദ്യം ചെയ്യുന്നതിനാൽ അവരെക്കൂടി കക്ഷിചേർക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.