Follow the News Bengaluru channel on WhatsApp

രണ്ട് പുതിയ ഇനം സിർഫിഡ് ഈച്ചകളെ കണ്ടെത്തി

നീലേശ്വരം: വടക്കുകിഴക്കേ ഇന്ത്യയിൽനിന്നും പശ്ചിമഘട്ടത്തിൽ നിന്നും രണ്ട് പുതിയ ഇനം സിർഫിഡ് ഈച്ചകളെ കണ്ടെത്തി. മോണോസെറോമിയ ഫ്ളാവൊസ്ക്യൂട്ടേറ്റ, മോണോസെറോമിയ നൈഗ്ര എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനൽകിയത്.

കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ എസ്.എസ്. അനൂജ്, അണ്ണാമല സർവകലാശാലയിലെ ഗവേഷക വിദ്യാർഥി എച്ച്. ശങ്കരരാമൻ, ജർമനിയിലെ അലക്സാണ്ടർ കുവനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ശാസ്ത്രജ്ഞൻ ക്സിമോ മെൻഗ്യു (Ximo Mengual) എന്നിവർ ചേർന്നാണിവയെ കണ്ടെത്തിയത്.

കേരളം, തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു.

തമിഴ്നാട്ടിലെ തടിയൻകുടിസിയിൽ മരക്കറയുടെ ഒലിപ്പുകളിൽ മുട്ടയിടുന്നതായി കണ്ടെത്തിയ മോണോസെറോമിയ ഫ്ളാവൊസ്ക്യൂട്ടേറ്റയുടെ ശരീരഭാഗത്തുള്ള മഞ്ഞനിറം കാരണമാണ് അവയ്ക്ക് ഈ പേരു നൽകിയത്. അരുണാചൽപ്രദേശിൽനിന്ന് കണ്ടെത്തിയ മോണോസെറോമിയ നൈഗ്രയുടെ ശരീരഭാഗത്തിന് കറുപ്പ് നിറമായതിനാൽ ഇങ്ങനെയും പേര് നൽകി. ഇവയ്ക്ക് പുറമേ മോണോസെറോമിയ ജനുസ്സിന്റെ പുനരവലോകനവും ഏഴ് സ്പീഷിസിന്റെ പുനർവിവരണവും നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.