Follow the News Bengaluru channel on WhatsApp

കെ റെയിൽ സർവ്വേക്കെത്തിയവരെ ചീത്ത വിളിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ക്കെതിരേ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ : കെ റെയില്‍ സര്‍വെക്കെത്തിയ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

ചെങ്ങന്നൂരില്‍ സര്‍വെക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ കൊടിക്കുന്നില്‍ സുരേഷ് തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്. എം.പി യുടെ നേതൃത്വത്തില്‍ ചിലര്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചതായും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തിനിടെ ഉദ്യോഗസ്ഥരോട് കൊടിക്കുന്നില്‍ സുരേഷ് നിന്റെ തന്തയുടെ വകയാണോ സ്ഥലമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. താന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്. നിന്റെ അച്ഛന്‍ സമ്പാദിച്ചതല്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു കൊടിക്കുന്നിലിന്റെ അസഭ്യവര്‍ഷം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.