Follow the News Bengaluru channel on WhatsApp

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ വൻ ആക്രമം: പത്തു പേരെ തീവെച്ചുകൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ 12 വീടുകള്‍ തീയിട്ട സംഭവത്തില്‍ 10 പേര്‍ മരിച്ചു. ബിര്‍ഭൂമില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരമായാണ് പ്രദേശത്തെ വീടുകള്‍ അഗ്നിക്കിരയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു കൂട്ടം അക്രമികള്‍ അഞ്ച് വീടുകളിലെ താമസക്കാരെ അകത്ത് പൂട്ടിയിട്ടശേഷം വീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ബിര്‍ഭും ജില്ലാ മജിസ്ട്രേറ്റും ഫയര്‍ഫോഴ്സും ലോകല്‍ പൊലീസും സ്ഥലത്തെത്തി. മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ബിര്‍ഭൂമിലെ രാംപൂര്‍ഹട്ടില്‍ തൃണമൂല്‍ പ്രവര്‍ത്തകനായ ഭാദു പ്രധാനെ ദേശീയപാതക്ക് സമീപത്ത് വെച്ച്‌ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന്‍റെ തുടര്‍ച്ചയായാണ് രാംപൂര്‍ഹട്ടിലെ നിരവധി വീടുകള്‍ ഇന്ന് പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്. 10 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നും ഇതില്‍ ഏഴെണ്ണം ഒരു വീട്ടില്‍ നിന്നാണ് കണ്ടെത്തിയതെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.