Follow the News Bengaluru channel on WhatsApp

വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി: ചിത്രം ഏറ്റെടുത്ത് ആരാധകർ

വിഷുദിനത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി. ഓറഞ്ച് നിറത്തില്‍ ഡെനിം ജാക്കറ്റ് അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിൽ തരംഗമാവുന്നത്. ഇന്നലെ രാത്രി മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവെച്ച ഫോട്ടോ മിനുറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. ഏഴ് ലക്ഷത്തിനടുത്ത്  ആളുകളാണ് ചിത്രത്തിന് ഇതുവരെ  ലൈക്ക് ചെയ്തിട്ടുള്ളത്. വളരെ രസകരമായ കമന്റുകളും ആരാധകര്‍ ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്.

വിഷു ആശംസകള്‍ അറിയിച്ച്‌ മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച്‌ കൂളിംഗ് ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗ് ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് പുറത്തിറങ്ങിയതെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ മമ്മൂട്ടിയുടെ തെലുഗു ചിത്രം ഏജന്‍റിലെ സ്റ്റിലാണെന്നാണ് മറ്റൊരു കൂട്ടരുടെ അവകാശവാദം. ഏപ്രില്‍ മൂന്നുമുതല്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് മമ്മൂട്ടിയുള്ളത്. ചാലക്കുടിയിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്.

ഭീഷ്മപര്‍വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. മാര്‍ച്ച്‌ മൂന്നിന് റിലീസ് ചെയ്ത ചിത്രം തീയറ്ററുകില്‍ മികച്ച കളക്ഷനാണ് നേടിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.