Follow the News Bengaluru channel on WhatsApp

കാശ്‌മീരിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു, നാലു സൈനികർക്ക് പരിക്ക്

ബാരാമുള‌ള: കാശ്‌മീരിലെ ബാരാമുള‌ള ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്‌ബ കമാന്ററെയടക്കം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മൂന്നുസൈനികര്‍ക്ക് പരിക്കേറ്റതായും സേന അറിയിച്ചു. സി.ഐ.സി.എഫ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നേകാലോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട്ടില്‍ നാലോളം ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന ആരംഭിച്ചത്.

പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുഡ്‌ഗാം പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ബാരാമുള‌ളയിലെ മല്‍വാ മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടന്ന വെടിവയ്‌പ്പിലാണ് ലഷ്‌കര്‍ കമാന്റര്‍ യൂസഫ് കാന്ദ്രുവിനെയടക്കം മൂന്ന് ഭീകരരെ വധിച്ചത്. നിലവില്‍ മൂന്ന് ഭീകരര്‍ കൂടി സ്ഥലത്തുണ്ടെന്നാണ് വിവരം. നിരവധി ഭീകരാക്രമണ കേസുകളില്‍ പ്രതിയാണ് യൂസഫ് കാന്ദ്രു. അവശേഷിക്കുന്ന ഭീകരരില്‍ ഒരാളെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.