ജോലിയില്‍ നിന്നും പിരിച്ചുവിട്ടു: ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന് കടിച്ചുമുറിച്ചു
കട്ടപ്പന: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന് കടിച്ചുമുറിച്ചതായി പരാതി. സംഭവത്തില്‍ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുന്‍ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു 3 പേര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജര്‍ ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
ഷോറൂമിന്റെ പുറത്തു നില്‍ക്കുകയായിരുന്ന ടോമിയെ കാറിലെത്തിയ രഞ്ചു ബലമായി പിടിച്ചു വലിച്ചു. എതിര്‍ത്തപ്പോള്‍ സഹായത്തിനായി രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തി. അതിനിടെ ആക്രമിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയുമായിരുന്നു. ഇതുകണ്ട ഷോറൂമിലെ മറ്റു ജീവനക്കാര്‍ ഓടി എത്തുമ്പോഴേക്കും കൈവിരല്‍ കടിച്ചു മുറിച്ചിരുന്നു. തുടർന്ന് നാലുപേരും സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ടു. പരുക്കേറ്റ ടോമിയെ ആശുപത്രിയിലേക്കും കൊണ്ട് പോയി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.