യുവതിയെയും രണ്ടര വയസുകാരിയെയും ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ യുവതിയെയും മകളെയും ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. എസ്എസ് നിവാസില്‍ ശരണ്യ (22), മകള്‍ നക്ഷത്ര(രണ്ടര) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ശരണ്യയുടെ ഭര്‍ത്താവും ബസ് ഡ്രൈവറുമായ സുജിത്തിനെ(33)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സുജിത് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കും സ്ഥിരമായിരുന്നുവെന്നും നാട്ടുകാരും പോലീസും പറയുന്നു. സംഭവ ദിവസം ഉച്ചയോടെ ശരണ്യയും സുജിത്തുമായി വഴക്കുണ്ടായി. ജോലിക്ക് പോകാതെ വീട്ടില്‍ ഇരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ട ശേഷം ഇറങ്ങി പോയിരുന്നു. വൈകിട്ടു മടങ്ങിയെത്തിയപ്പോഴും വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നു എന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.