Follow the News Bengaluru channel on WhatsApp

മൗനം എപ്പോഴും നല്ലതല്ല: മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തില്‍ ആണെന്ന് ആവര്‍ത്തിച്ച്‌ സനല്‍ കുമാര്‍ ശശിധരന്‍

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തില്‍ ആണെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജുവിന്റെ മൗനം എല്ലായ്പ്പോഴും നല്ല അടവല്ലെന്നും പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ വരിഞ്ഞുമുറുക്കിയിരിക്കുന്നത് മൗനമാണെന്നും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ വെളിപ്പെടുത്തലില്‍ മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. മഞ്ജുവിന് വേണ്ടിയും മഞ്ജുവിനെ പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും മൗനം വെടിയണമെന്ന് അദ്ദേഹം കുറിച്ചു.

മഞ്ജു വാര്യരുടെ ജീവന്‍ അപായത്തിലാണെന്നും അവര്‍ ചിലരുടെ തടങ്കലില്‍ ആണ് എന്നും സൂചിപ്പിച്ച്‌ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് സനല്‍ കുമാര്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സനല്‍കുമാര്‍ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക. നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും. ജീവനെങ്കിലും അപകടമുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സനല്‍ കുമാര്‍ കുറിച്ചു

സനല്‍ കുമാറിന്റെ പുതിയ പോസ്റ്റ്

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക. നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും.

ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.